നോവൽ കൊറോണ വൈറസിനെതിരെ പ്രതിരോധപ്രവർത്തനങ്ങളിലാണ് സർക്കാരുകൾ. വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൌൺ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എന്ന നിലയിൽ ജോലി ചെയ്യാനുള്ള അനുമതി സ്ഥാപനങ്ങളും കമ്പനികളും നൽകി. ഈ നടപടികൾക്ക് പിന്തുണയുമായി റിലയൻസ് ജിയോ രംഗത്തെത്തി. #CoronaHaarega, India Jeetega(കൊറോണ തോൽക്കും, ഇന്ത്യ ജയിക്കും) എന്ന ഹാഷ് ടാഗുമായാണ് ജിയോ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നത്.