നോവൽ കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയതോടെയാണ് വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും അടച്ചിടാൻ സർക്കാർ നിർദേശിക്കുന്നത്. ഇതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എന്ന നിലയിൽ ജോലി ചെയ്യാനുള്ള അനുമതി സ്ഥാപനങ്ങളും കമ്പനികളും നൽകി. മിക്ക സ്വകാര്യ, പൊതുമേഖല സ്ഥാപന മേധാവികളും തങ്ങളുടെ മിക്ക ജീവനക്കാർക്കും ഇതിനകം തന്നെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുമതി നൽകി കഴിഞ്ഞു. പൂർണ്ണമായ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സ്ഥലങ്ങളിലും ജീവനക്കാർക്ക് വീട്ടിൽനിന്നുള്ള ജോലി നിർബന്ധമാക്കി. ഇതോടെ ജോലിക്കുവേണ്ടിയുള്ള ഡാറ്റ ഉപഭോഗം വർദ്ധിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ വീട്ടിൽനിന്നു ജോലി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ പുതിയ പ്ലാനുമായി റിലയൻസ് ജിയോ രംഗത്തെത്തി.