Year Ender 2020 | നമ്മുടെ രാജ്യത്തും ഏറെ ജനപ്രീതിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി ട്വിറ്റർ വളർന്നു കഴിഞ്ഞു. ഇപ്പോൾ കടന്നുപോകുന്ന വർഷം ട്വിറ്ററിൽ എന്തൊക്കെയാണ് ട്രെൻഡിങ്ങായത്. ഏതൊക്കെ ട്വീറ്റുകളാണ് കൂടുതൽ റിട്വീറ്റ് ചെയ്യപ്പെട്ടത്?
2/ 7
സിനിമാരംഗത്ത് ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റാണിത്. തമിഴ് നടൻ വിജയ് ആരാധകർക്കൊപ്പമെടുത്ത ഈ സെൽഫി വളരെ വേഗമാണ് ട്രെൻഡിങ് ആയി മാറിയത്. നൂറുകണക്കിന് ആളുകളാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.
3/ 7
ഏപ്രിലിൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റാണിത്. കോവിഡ് വ്യാപന കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓരോ വാക്കിനും രാജ്യം കാതോർത്തിരുന്ന കാലം. അതിനിടെയാണ് കോവിഡിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി പ്രധാനമന്ത്രി തന്നെ ദീപം തെളിക്കുന്ന ചിത്രങ്ങളാണ് വളരെ വേഗം ട്രെൻഡിങ്ങായത്.
4/ 7
ഓഗസ്റ്റിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ട്വീറ്റാണിത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി, ഭാര്യ അനുഷ്ക ശർമ്മ ഗർഭിണിയാണെന്ന വിവരം ട്വീറ്റ് ചെയ്തതാണ് വൈറലായത്. 2020ൽ ഏറ്റവുമധികം ലൈക്ക് ലഭിച്ച ട്വീറ്റും ഇതാണ്.
5/ 7
വാണിജ്യമേഖലയിൽ ഏറ്റവുമധികം ശ്രദ്ദിക്കപ്പെട്ട ട്വീറ്റാണിത്. ടാറ്റ ഗ്രൂപ്പ് നായകൻ രത്തൻ ടാറ്റ കോവിഡ് ബാധിച്ച ജനതയെ സഹായിക്കുമെന്ന പ്രഖ്യാപനമാണ് ട്വീറ്റിലൂടെ നടത്തിയത്. ഇത് നൂറുകണക്കിന് ആളുകൾ റീട്വീറ്റ് ചെയ്തു.
6/ 7
കോവിഡ് പോസിറ്റീവാണെന്ന് ആരാധകരെ അറിയിച്ചുകൊണ്ടുള്ള ബിഗ് ബി അമിതാഭ് ബച്ചന്റെ ട്വീറ്റാണ് 2020ൽ ഏറ്റവുമധികം ക്വോട്ട് ചെയ്യപ്പെട്ടത്. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും ബച്ചൻ ഈ ട്വീറ്റിൽ അഭ്യർഥിക്കുന്നുണ്ട്.
7/ 7
അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്ത് പങ്കുവെച്ചുകൊണ്ടുള്ള മഹേന്ദ്ര സിങ് ധോണിയുടെ ട്വീറ്റും വൈറലായിരുന്നു. നൂറുകണക്കിന് ആരാധകർ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു.