ഇനിമുതൽ ഹൂവേയ്ക്ക് ഹാർഡ് വെയർ-സോഫ്റ്റ് വെയർ പിന്തുണ നൽകില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ആൻഡ്രോയ്ഡ് ഒ.എസ് ഉപയോഗിക്കുന്ന ഹൂവേ ഫോണുകളിൽ സെക്യൂരിറ്റി ഫീച്ചർ ഉൾപ്പടെ ഒരു അപേഡറ്റ് ലഭിക്കില്ല. ഗൂഗിളിൽനിന്നുള്ള സാങ്കേതികസഹായങ്ങൾ നിൽക്കുന്നതിനൊപ്പം പ്ലേ സ്റ്റോർ, മാപ്പ്, യൂട്യൂബ് ഉൾപ്പടെ ഗൂഗിൾ പ്ലേ സർവീസുകളെല്ലാം ഹൂവേ-ഹോണർ ഫോണിൽനിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്.