Xiaomi 11 Lite NE 5G: ഷവോമിയുടെ ഏറ്റവും പുതിയ 5ജി മൊബൈൽ ഷവോമി 11 ലൈറ്റ് എൻഇ 5ജി പുറത്തിറങ്ങി. ‘എംഐ’ ബ്രാന്ഡിങ് മാറ്റിയ ശേഷം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്ഫോണാണിത്. 5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് . (image: Xiaomi India)
ഷവോമി 11 ലൈറ്റ് എൻഇ 5ജി 6.55 ഇഞ്ച് 10-bit AMOLED ഡിസ്പ്ലേയിലാണ് വരുന്നത്, അതിൽ 90 ഹേർട്സ് റിഫ്രഷ് നിരക്കും 240 ഹേർട്സ് ടച്ച് സാമ്പിൾ നിരക്കും ഈ ഫോൺ വാഗ്ദാനം ചെയുന്നു. 10-ബിറ്റ് വരുന്ന സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണവും ഉണ്ട്. 6.81 മില്ലീമീറ്റർ കട്ടിയുള്ള ഫോൺ ഏറ്റവും കനം കുറഞ്ഞ ഫോണുകളിൽ ഒന്നാണ്. ഫ്രെയിമിനായി ഉപയോഗിച്ചിരിക്കുന്ന മഗ്നീഷ്യം അലോയ് ആണ് ഇതിന്റെ ഭാരം കുറക്കുന്നത്, 158 ഗ്രാമാണ് ഫോണിന്റെ ഭാരം. (image: Xiaomi India)
ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജി പ്രോസസറാണ് ഫോണിനു കരുത്ത് നൽകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിൽ വരുന്നു. 3 വർഷത്തോളം ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തോളം സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന ഷവോമി ഫോണിന് കൂടുതൽ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു. (image: Xiaomi India)
64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിങ്ങനെ ട്രിപ്പിൾ റിയർ ക്യമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 എംപി മുൻ ക്യാമറയും നൽകിയിരിക്കുന്നു. ക്രിയേറ്റീവ് ഫോട്ടോഗ്രാഫിക്കായി ക്യാമറ ആപ്ലിക്കേഷനിൽ തന്നെ നിരവധി ഡയറക്ടർ മോഡ് ഇഫക്റ്റുകൾ ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. (image: Xiaomi India)
ഷവോമി 2,000 രൂപയുടെ ബാങ്ക് ഓഫറുകളും 1500 രൂപയുടെ പ്രത്യേക ദീപാവലി ഡിസ്കൗണ്ടും നൽകുന്നുണ്ട്. ടസ്കാനി കോറൽ, വിനൈൽ ബ്ലാക്ക്, ജാസ് ബ്ലൂ, ഡയമണ്ട് ഡാസൽ എന്നിങ്ങനെ നാല് നിറങ്ങളിൽ ഫോൺ ലഭിക്കും. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും ഇന്നു മുതൽ ഫോൺ വാങ്ങാവുന്നതാണ്. (image: Xiaomi India)