1. ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ജനുവരി ആദ്യം വിപണിയിൽ അവതരിപ്പിച്ചിരുന്നു .xiaomi 11i hypercharge 5g എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരുന്നത്. ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇതാ ആദ്യ വിൽപനയ്ക്ക് എത്തുന്നു .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങാം. ഈ ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം. (image: Xiaomi India)
3. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Dimensity 920 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്. മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. (image: Xiaomi India)
6. ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് . 4,500mAhന്റെ ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 120W ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആകുന്നതാണ്. അതായത് 100 ശതമാനം ബാറ്ററി ലൈഫ് ലഭിക്കുന്നതിന് 15 മിനുട്ട് മാത്രമേ എടുക്കൂ. (image: Xiaomi India)