കുട്ടികൾ മുതിർന്നവരുടെ ഫോണെടുത്ത് കളിക്കുമ്പോൾ വഴക്കു പറയുന്നവരാണ് മാതാപിതാക്കളിലേറെയും. ആ പ്രശ്നത്തിന് പരിഹാരവുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നു. കുട്ടികൾക്ക് മാത്രമായുള്ള ഫോൺ പുറത്തിറക്കിയിരിക്കുകയാണ് ഷവോമി. ക്വിൻ Mi എന്ന ബ്രാൻഡിലാണ് കുട്ടികളുടെ ഫോൺ വരുന്നത്. ക്രൗഡ് ഫണ്ടിംഗ് ലിസ്റ്റിംഗിന്റെ ഭാഗമായി വരുന്ന ഈ സ്മാര്ട്ട്ഫോണ് പിങ്ക്, വൈറ്റ് നിറങ്ങളിൽ ലഭ്യമാകും.