ന്യൂഡൽഹി: സ്മാർട്ട്ഫോണുകളുടെ വില ഇന്ന് (ഏപ്രിൽ 1) മുതൽ വർധിപ്പിക്കുമെന്ന് ഷവോമി ഇന്ത്യ പ്രഖ്യാപിച്ചു. മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് അടുത്തിടെ 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതുകൊണ്ടാണ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നതെന്ന് ഷവോമി അറിയിച്ചു.
2/ 10
ഇതോടെ ഇന്ത്യയിൽ ഷവോമി വിൽക്കുന്ന എല്ലാ ഫോണുകൾക്കും വില കൂടും. വിലയിലെ മാറ്റം കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല.
3/ 10
എന്നാൽ റെഡ്മി നോട്ട് 7 പ്രോ, ഷവോമി ഉപ ബ്രാൻഡായ പോക്കോയുടെ പോക്കോ എക്സ് 2 എന്നിവയ്ക്ക് ആയിരം രൂപ കൂട്ടിയതായി ചിലർ ട്വീറ്റ് ചെയ്യുന്നു.
4/ 10
ഷവോമി ആഗോളതലത്തിലുള്ള വൈസ് പ്രസിഡന്റും ഇന്ത്യ മേധാവിയുമായ കുമാർ ജെയിൻ ട്വിറ്ററിൽ വിലവർദ്ധനവ് സ്ഥിരീകരിച്ചു. അഞ്ച് ശതമാനത്തിൽ താഴെയുള്ള ലാഭവിഹിതം നിലനിർത്തുകയെന്ന കമ്പനിയുടെ നയം കാരണം സ്മാർട്ട്ഫോണുകളുടെ വില വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
5/ 10
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയാണ് സ്മാർട്ട്ഫോണുകളുടെ വില വർദ്ധിപ്പിക്കാനുള്ള മറ്റൊരു കാരണം.
6/ 10
റിയൽമി, വിവോ, ഓപ്പോ എന്നിവയും മറ്റ് ബ്രാൻഡുകളും സമാനമായ രീതിയിൽ സ്മാർട്ട് ഫോണുകൾക്ക് വില വർദ്ധിപ്പിക്കുമെന്നാണ് സൂചന.
7/ 10
ഷവോമിയെ സംബന്ധിച്ചിടത്തോളം, പുതുതായി പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോ, റെഡ്മി കെ 20, റെഡ്മി നോട്ട് 8 പ്രോ തുടങ്ങിയ ഫോണുകൾക്ക് പുതുക്കിയ വിലയായിരിക്കും.
8/ 10
ഷവോമിയുടെ പുതിയ മോഡലായ മി 10 സീരീസ് മാർച്ച് 31 ന് ഇന്ത്യയിൽ അവതരിപ്പിക്കാനിരുന്നതാണ്.
9/ 10
എന്നാൽ ലോക്ക് ഡൌൺ കാരണം അത് നീട്ടിവെച്ചു.
10/ 10
വൈകാതെ തന്നെ മി 10 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.