2. #Megxit- 2020 ജനുവരിയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം വന്നത് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരിൽനിന്നായിരുന്നു. രാജകുടുംബ പദവി തങ്ങൾക്ക് ആവശ്യമില്ലെന്ന പ്രഖ്യാപനം നടത്തിയത് ഹാരി രാജകുമാരനും ഭാര്യ മേഗനുമാണ്. ഇതേത്തുടർന്നാണ് #Megxit എന്ന ടാഗ് വൈറലായത്. ഈ പദം സോഷ്യൽ മീഡിയയിൽ വളരെ പ്രചാരത്തിലായതിനാൽ കോളിൻസ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പിൽ 2020 ലെ മികച്ച പത്ത് വാക്കുകളിൽ ഒന്നായി ഇത് ഉൾപ്പെടുത്തി.
3. #Australianwildfires- 2019 ൽ ആരംഭിച്ച ഓസ്ട്രേലിയൻ കാട്ടുതീ 2020 ന്റെ ആദ്യ മാസങ്ങൾ വരെ നീണ്ടുനിന്നു, ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും അസാധാരണമായി തീവ്രമായ കാട്ടുതീയുണ്ടായി. 2020 മാർച്ച് 9 ലെ കണക്കുകൾ പ്രകാരം 18.6 ദശലക്ഷം ഹെക്ടർ കത്തി നശിച്ചു. 5,900 കെട്ടിടങ്ങൾ നശിച്ചു. ഈ കാലയളവിൽ 34 പേർ കൊല്ലപ്പെട്ടിരുന്നു. മാസാവസാനം, ന്യൂ സൗത്ത് വെയിൽസ് അടിയന്തരാവസ്ഥയും വിക്ടോറിയയും ദുരന്താവസ്ഥയായി പ്രഖ്യാപിച്ചു. ദുരന്തം ബാധിച്ച മൃഗങ്ങൾക്കും മനുഷ്യജീവിതത്തിനുമായി സംഭാവന നൽകാൻ ലോകമെമ്പാടുമുള്ള ആളുകൾ സോഷ്യൽ മീഡിയയിൽ ഒത്തുകൂടി. അങ്ങനെ #Australianwildfires എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങായി. കൂടാതെ #ClimateChange, #GlobalWarming എന്നിവയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചയ്ക്കും ഇത് കാരണമായി
4. #Parasite sweeps Oscars- ഫെബ്രുവരിയിൽ, ദക്ഷിണ കൊറിയൻ ചിത്രമായ പരാസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രൂപപ്പെട്ട ഹാഷ് ടാഗാണിത്. മികച്ച ചിത്രത്തിന് പുറമെ മറ്റ് മൂന്ന് ഓസ്കാർ പുരസ്ക്കാരങ്ങളും ചിത്രം നേടി. മികച്ച ചിത്രത്തിനുള്ള ഓസ്ക്കർ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമായി ഇത്. ഇത് ആഗോള സോഷ്യൽ മീഡിയ ട്രെൻഡായി മാറി.
5. #COVID19, #Lockdown, #StayHome, #Frontlineworkers- മാർച്ചോടെ, നോവെൽ കൊറോണ വൈറസ് ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ചു. മാർച്ച് 11 ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതിനെ പകർച്ചവ്യാധിയായി പിന്നീട് മഹാമാരിയായും പ്രഖ്യാപിച്ചു. ഇത് ലോകമെമ്പാടും ഏറ്റവും കൂടുതൽ ലോക്ക്ഡൌണുകൾക്ക് കാരണമായി. രോഗവ്യാപനവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വ്യാപകമായി ഉപയോഗിച്ച് ഹാഷ് ടാഗുകളാണ് #COVID19, #Lockdown, #StayHome, #Frontlineworkers എന്നിവ.
6. #Workfromhome and Zoom meetings- ലോക്ക്ഡൌണുകളും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതോടെ ലോകത്ത് ലക്ഷകണക്കിന് ആളുകളുടെ, ജോലി വീട്ടിലേക്ക് മാറ്റി. വളർത്തുമൃഗങ്ങൾ, പങ്കാളികൾ, കുട്ടികൾ എന്നിവർ സഹപ്രവർത്തകരായി. സോഷ്യൽ മീഡിയയിലുടനീളം #WFH അല്ലെങ്കിൽ '#Workfromhome' എന്ന ഹാഷ്ടാഗ് ഒരു സാധാരണ പ്രവണതയായി മാറി. അതിനൊപ്പം തന്നെ ഉയർന്നുവന്ന മറ്റൊന്നാണ് Zoom meetings. ജോലി വീട്ടിലായതോടെ,
7. #Remotelearning- ലോക്ക്ഡൌണുകൾ വിദ്യാഭ്യാസത്തിലും മാറ്റം വരുത്തി. സ്കൂളുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ പഠനം ആരംഭിക്കേണ്ടിവന്നു. ലോകമെമ്പാടുമുള്ള നിരവധി വിദേശ വിദ്യാർത്ഥികൾ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി ഓൺലൈനിൽ പഠിക്കാൻ തുടങ്ങി. ടെക്നോളജി ഭീമന്മാർ അധ്യാപകരെ പ്രാപ്തമാക്കുന്നതിനായി സോഫ്റ്റ്വെയർ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ക്ലാസുകൾ പങ്കിടാൻ നിരവധി അധ്യാപകർ YouTube പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചു. അതിന്റെ ഭാഗമായി ഉയർന്നുവന്ന ടാഗാണ് #Remotelearning എന്നത്.
8. #GeorgeFloyd and #ICantBreathe- അമേരിക്കയിൽ വംശീയതയുടെയും പോലീസ് ക്രൂരതയുടെയും ഫലമായി 46 കാരനായ ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത മനുഷ്യനെ കൊലപ്പെടുത്തിയ വാർത്ത മെയ് 25 ന് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി. കള്ളനോട്ട് കൈവശം വെച്ചുവന്ന് ആരോപിച്ച് ഒരു സ്റ്റോർ ജീവനക്കാരൻ 911 എന്ന നമ്പറിൽ വിളിച്ചതിനെ തുടർന്ന് മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ജോർജ്ജ് ഫ്ലോയ്ഡിനെ അറസ്റ്റു ചെയ്യുന്നത്. ആദ്യ പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തി പതിനേഴു മിനിറ്റിനുശേഷം, ജോർജ് അബോധാവസ്ഥയിലായി. ഡെറെക് ഷോവിൻ എന്ന ഉദ്യോഗസ്ഥൻ അദ്ദഹത്തിന്റെ കഴുത്തിൽ മുട്ടുകുത്തി നിൽക്കുന്ന ദൃശ്യം ഏറെ വൈറലായിരുന്നു. "I Cant Breathe"(എനിക്കു ശ്വസിക്കാൻ കഴിയുന്നില്ല) എന്നതായിരുന്നു അദ്ദേഹം അവസാനമായി സംസാരിച്ച വാക്കുകൾ. ഇതേത്തുടർന്നാണ് #Icantbreathe എന്ന ഹാഷ്ടാഗ് ഈ വർഷം സോഷ്യൽ മീഡിയയിലെ മികച്ച ഹാഷ്ടാഗുകളിലൊന്നായി മാറിയത്. ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് #GeorgeFloyd എന്ന ടാഗ് ട്രെൻഡിങ്ങായത്.
10. #AnimalsOnStreet- കോവിഡിനെ തുടർന്ന് മനുഷ്യർ വീടിനകത്ത് പൂട്ടിയിരിക്കുമ്പോൾ, മൃഗങ്ങൾ ആസ്വദിക്കാനായി തെരുവിലിറങ്ങി, പ്രകൃതി അതിന്റെ ഭംഗി വീണ്ടെടുക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങി. മൃഗങ്ങൾ മറ്റാരെയും ഭയപ്പെടാതെ തെരുവുകളിൽ കറങ്ങുന്നതും ഡോൾഫിനുകൾ മനുഷ്യ ശല്യമില്ലാതെ ജലാശയങ്ങളിലേക്ക് മടങ്ങുന്നതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പങ്കിട്ടു. അങ്ങനെയാണ് #AnimalsOnStreet എന്ന ടാഗ് ഉപയോഗിച്ചു തുടങ്ങിയത്.