കേരളത്തിൽ വലയഗ്രഹണം അവസാനമായി ദൃശ്യമായത് 2010 ജനുവരി 15-തിരുവനന്തപുരത്താണ്. ഡിസംബർ 26 - ന് കേരളത്തിലെമ്പാടും വീണ്ടും വലയസൂര്യഗ്രഹണം ദ്യശ്യമാകുകയാണ്. കേരളത്തിൽ ദ്യശ്യമാകുന്ന ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം 2031 മെയ് 21 നാണ്. ഡിസംബർ 26-ന് വടക്കൻ കേരളത്തിൽ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളിൽ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.
അംഗീകൃത ഫിൽട്ടർ ഉപയോഗിച്ചോ പ്രാജക്ഷൻ സംവിധാനംഉപയോഗിച്ചോ ഈ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും കേന്ദ്രങ്ങളിൽ എത്തിയാൽസൗജന്യമായും സുരക്ഷിതമായും ഗ്രഹണം നിരീക്ഷിക്കാൻ സാധിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കാൻ ഗ്രഹണസമയത്ത് പായസ വിതരണവുമുണ്ട്.