ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കാലമാണിത്. പലവിധത്തിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. പലപ്പോഴും ബാങ്കിങ് വിശദാംശങ്ങൾ തന്ത്രപൂർവം കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ലോൺ ആപ്പ് തട്ടിപ്പ് വളരെ വ്യാപകമായി ഉണ്ടാകുന്നുണ്ട്. ഇതുവഴി ചെറിയ തുക അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും, ഇരട്ടിയിലധികം തിരികെ നൽകണമെന്നും ആവശ്യപ്പെടും. ഇതിന് വഴങ്ങാത്തവരെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ലോൺ ആപ്പ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇവിടെയിതാ, ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് ഒഴിവാക്കാൻ സഹായിക്കുന്ന 10 വഴികൾ എന്തൊക്കെയെന്ന് നോക്കാം...