ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് (FMCG) വില കൂട്ടാൻ ഒരുങ്ങി വൻകിട കമ്പനികളായ ഹിന്ദുസ്ഥാൻ യൂണിലിവറും (Hindustan Uni Liver) നെസ്ലെയും(Nestle). ഇന്ന് മുതൽ ചായ, കാപ്പി, പാൽ, നൂഡിൽസ് എന്നിവയുടെ വില ഉയരുമെന്നാണ് റിപ്പോർട്ട്. CNBC TV-18നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വിൽക്കുന്ന എഫ്എംസിജി ഉൽപന്നങ്ങളിൽ ഭൂരിഭാഗവും ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്ലെ കമ്പനികളുടേതാണ്. (പ്രതീകാത്മക ചിത്രം)
ഹിന്ദുസ്ഥാൻ യൂണിലിവർ ബ്രൂ കോഫി പൗഡർ എല്ലാ പാക്കറ്റുകളുടെയും വില 3 മുതൽ 7 ശതമാനം വരെ വർദ്ധിപ്പിച്ചു. ബ്രൂ ഗോൾഡ് കോഫി ജാറുകൾക്ക് 3 മുതൽ 4 ശതമാനം വരെയും ഇൻസ്റ്റന്റ് കോഫി പൗച്ചുകൾ 3 മുതൽ 6.66 ശതമാനം വരെയും വർധിപ്പിക്കും. താജ്മഹൽ ചായയുടെ എല്ലാ പാക്കറ്റുകളുടെയും എല്ലാ വേരിയന്റുകളുടെയും വില 3.7 മുതൽ 5.8 ശതമാനം വരെ ഉയർന്നു. ബ്രൂക്ക് ബോണ്ട് 3 റോസിന് എല്ലാ വേരിയന്റുകളിലും 1.5 മുതൽ 14 ശതമാനം വരെ വില കൂടുതലാണ്. (പ്രതീകാത്മക ചിത്രം)
പണപ്പെരുപ്പത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ പറയുന്നു. സോപ്പ്, ഡിറ്റർജന്റുകൾ, ഡിഷ് വാഷറുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വില 3 മുതൽ 10 ശതമാനം വരെ ഹിന്ദുസ്ഥാൻ യൂണിലിവർ വർധിപ്പിച്ചതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. സർഫ് എക്സൽ ഈസി വാഷ്, സർഫ് എക്സൽ ക്വിക്ക് വാഷ്, വിം ബാർ, വിം ലിക്വിഡ്, ലക്സ് സോപ്പ്, റെക്സോണ സോപ്പ്, പോണ്ട്സ് ടാൽകം പൗഡർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില ഉയർന്നിട്ടുണ്ട്. (പ്രതീകാത്മക ചിത്രം)
ജനുവരിയിൽ വീൽ, റിൻ, സർഫ് എക്സൽ, ലൈഫ് ബോയ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില 3 മുതൽ 20 ശതമാനം വരെ ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സെപ്തംബർ, ഡിസംബർ പാദങ്ങളിൽ തേയില, ക്രൂഡ് പാമോയിൽ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വില കമ്പനി ഉയർത്തി. ഹിന്ദുസ്ഥാൻ യൂണിലിവർ മാത്രമല്ല... നെസ്ലെയും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കൂട്ടി. (പ്രതീകാത്മക ചിത്രം)