അതിനിടെയാണ് കൊണ്ടുനടക്കാവുന്ന മിനി എസി അഥവാ പോർട്ടബിൾ എസിക്ക് വിപണിയിൽ പ്രിയമേറുന്നത്. വൻ വില നൽകി എസി വാങ്ങിവെക്കുന്നതിനേക്കാൾ ആദായകരമാണ് പോർട്ടബിൾ എ.സി. അതുകൊണ്ടുതന്നെയാണ് ഉപഭോക്താക്കൾക്കും പോർട്ടബിൾ എസി ഇഷ്ടപ്പെടുന്നത്. ശരിക്കും എയർ കണ്ടീഷണറല്ലെന്ന് മാത്രം. എയർ കൂളറിന് സമാനമായ രീതിയിലാണ് ഇതിന്റെ പ്രവർത്തനം. അടിവശത്തായി വാട്ടർ ടാങ്കുണ്ട്. ഇവിടെ വെള്ളമോ ഐസോ നിറച്ചുകൊടുക്കണം.