മഹാരാഷ്ട്രയിൽ മൂന്നിലൊന്ന് മദ്യഷോപ്പുകൾ തുറന്നു; വരുമാനം 100 കോടി കവിഞ്ഞു
Liquor Sale in Maharashtra | സംസ്ഥാനത്ത് വിദേശമദ്യം, വൈൻ, ബിയർ എന്നിവ വിൽക്കുന്നതിന് ലൈസൻസുള്ള പതിനായിരത്തിലധികം വിൽപ്പനശാലകളാണുള്ളത്. ഇതിൽ 2,967 എണ്ണം മാത്രമാണ് ബുധനാഴ്ച പ്രവർത്തിച്ചത്
മുംബൈ: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കാൻ അനുവദിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ മഹാരാഷ്ട്ര സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത് 100 കോടിയിലധികം രൂപയുടെ വരുമാനം. എക്സൈസ് മന്ത്രി ദിലീപ് വാൾസ് പാട്ടീൽ അറിയിച്ചതാണ് ഇക്കാര്യം.
2/ 10
കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള ലോക്ക്ഡൗൺ രാജ്യത്ത് തിങ്കളാഴ്ച മൂന്നാം ഘട്ടത്തിലേക്ക് കടന്നെങ്കിലും മദ്യവിൽപനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് കർശന ഉപാധികളോടെ ചില സംസ്ഥാനങ്ങളിൽ മദ്യവിൽപനശാലകൾ തുറന്നിരുന്നു.
3/ 10
മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി വരെയുള്ള കണക്കുപ്രകാരം 100 കോടിയിലധികം രൂപ ലഭിച്ചതായി എക്സൈസ് വകുപ്പ് പറയുന്നു. സംസ്ഥാനത്തെ മൊത്തം മദ്യവിൽപ്പനശാലകളുടെ മൂന്നിലൊന്ന് മാത്രമാണ് തുറന്നതെന്നും മന്ത്രി പറയുന്നു.
4/ 10
ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ തുടങ്ങിയവ ഉൾപ്പടെ ചൊവ്വാഴ്ച മാത്രം 16.10 ലക്ഷം ലിറ്ററാണ് സംസ്ഥാനത്ത് വിറ്റത്.
5/ 10
സംസ്ഥാന തലസ്ഥാനത്ത് മദ്യവിൽപ്പന നിർത്തിവയ്ക്കാൻ മുംബൈ മുനിസിപ്പൽ കമ്മീഷണർമാർ തീരുമാനിച്ചിരുന്നു.
6/ 10
സംസ്ഥാനത്ത് വിദേശമദ്യം, വൈൻ, ബിയർ എന്നിവ വിൽക്കുന്നതിന് ലൈസൻസുള്ള പതിനായിരത്തിലധികം വിൽപ്പനശാലകളാണുള്ളത്. ഇതിൽ 2,967 എണ്ണം മാത്രമാണ് ബുധനാഴ്ച പ്രവർത്തിച്ചതെന്നും പാട്ടീൽ പറഞ്ഞു.
7/ 10
ചൊവ്വാഴ്ച സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ പൊലീസ് ലാത്തി വീശിയെങ്കിലും ബുധനാഴ്ച അത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് എക്സൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
8/ 10
liquorകൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്നുള്ള ലോക്ക്ഡൌൺ കാരണം 40 ദിവസത്തോളം മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു.
9/ 10
ലോക്ക്ഡൌൺ മെയ് 17 വരെ നീട്ടിയിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ അനുവദിച്ച ഇളവുകളുടെ ഭാഗമായി മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കാൻ അനുമതി നൽകി.
10/ 10
കടകൾ വീണ്ടും തുറന്നതിന് ശേഷം ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 29 ലക്ഷം ലിറ്റർ മദ്യം വിറ്റതായി അധികൃതർ അറിയിച്ചു.