മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: അന്വേഷിക്കാൻ പ്രത്യേക സംഘം; മ്യൂസിയം SI സസ്പെന്‍ഷനിൽ
മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെയാണ് സസ്പെന്റ് ചെയ്തത്
News18 | August 5, 2019, 6:56 PM IST
1/ 5
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതു സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.
2/ 5
നിലവിലെ അന്വേഷണ സംഘത്തെ മാറ്റി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ സസ്പെന്റ് ചെയ്തു.
3/ 5
ക്രമസമാധാനപാലനചുമതലയുള്ള എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
4/ 5
ക്രൈംബ്രാഞ്ച് എസ്.പി എ.ഷാനവാസ്, വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. അജി ചന്ദ്രന് നായര്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഇന്‍സ്പെക്ടര്‍ എസ്.എസ് സുരേഷ് ബാബു എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.
5/ 5
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ സംഘം അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.