ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇടംപിടിക്കുന്നത് രണ്ട് ഇതിഹാസങ്ങൾ ഇല്ലാതെയുള്ള ആദ്യ സെമിയുടെ പേരിലാകും.
2/ 10
ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫുട്ബോൾ ലോകത്ത് പകരക്കാരില്ലാത്തവർ, പക്ഷേ, ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ ഇവരുടെ പേര് ചേർക്കുന്നത് നിരാശയോടെയായിരിക്കും.
3/ 10
കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ആദ്യമായി മെസ്സിയും റൊണാൾഡോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ഫൈനലിനാണ് ഫുട്ബോൾ ലോകം സാക്ഷിയാകുന്നത്.
4/ 10
2020 എന്ന വർഷം പല കാരണങ്ങളാൽ ചരിത്രത്തിൽ ഇടംപടിക്കും. അതിലൊന്ന് ഈ ചാമ്പ്യൻസ് ലീഗിന്റെ പേരിലുമായിരിക്കും.
5/ 10
ശനിയാഴ്ച്ച പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ബയേൺ മ്യൂണിക് മെസ്സിയുടെ ബാഴ്സലോണയെ തകർത്തെറിഞ്ഞത്. അതിന്റെ നിരാശ ആരാധകരെ വിട്ടു മാറിയിട്ടില്ല. മറക്കാനാകാത്ത ദുഃഖത്തിലേക്കാണ് മെസ്സി-ബാഴ്സ ആരാധകർ വീണിരിക്കുന്നത്.
6/ 10
നേരത്തേ, പ്രീക്വാർട്ടറിൽ ലിയോണിനോട് പരാജയപ്പെട്ട് റൊണോൾഡോയും യുവന്റസും ചാമ്പ്യൻസ് ലീഗിന്റെ പടിയിറങ്ങിയിരുന്നു.
7/ 10
2005 ൽ ഇസ്താംബുളിൽ നടന്ന ചാമ്പ്യൻസ് ലീഗിൽ എസി മിലാനെ പരാജയപ്പെടുത്തി ലിവർപൂൾ കിരീടം നേടിയ വർഷമായിരുന്നു ഇതിഹാസങ്ങൾ ഇല്ലാത്ത ലീഗ് ഇതിനുമുമ്പുണ്ടായത്.
8/ 10
2006-07 സീസണിനു ശേഷം ഒരു സ്പാനിഷ് ടീം ചാമ്പ്യൻസ് ലീഗിന്റെ അവസാന നാലിൽ ഇല്ലാതിരിക്കുന്നതും ആദ്യം.
9/ 10
ബാഴ്സയ്ക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗിലാണ് മെസ്സി പങ്കാളിയായത്. റൊണാൾഡോ നാല് തവണ റയലിനൊപ്പവും മഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഒരു വട്ടവും ചാമ്പ്യൻസ് ലീഗിൽ പങ്കാളിയായി.
10/ 10
ഫുട്ബോളിൽ രണ്ട് ഇതിഹാസങ്ങളുടെ ആധിപത്യം അവസാനിക്കുന്നതിന്റെ സൂചനയാണോ ഇത്?