സ്ലൊവേനിയൻ താരങ്ങളായ കാജ യുവാൻ, തമാര സിഡൻസെക് എന്നിവരോടാണ് സാനിയ മിർസ- കിച്ചനോക്ക് സഖ്യം ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടത്. ഉക്രേനിയൻ താരമായ കിച്ചനോക്കും സാനിയയും നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെട്ടത്. സ്കോർ: 4-6, 6-7(5). മത്സരം തുടങ്ങി 37 ാം മിനുട്ടിൽ തന്നെ സഖ്യം അടിയറവ് പറഞ്ഞു.