ബ്രിസ്ബെയ്ൻ: ദക്ഷിണാഫ്രിക്കൻ മുൻനായകൻ എബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വീണ്ടും വിസ്മയമായി ആ ബാറ്റിങ്ങ്. ഏറെക്കാലം കളിക്കളത്തിൽനിന്ന് വിട്ടുനിന്ന ഡിവില്ലിയേഴ്സിന്റെ 40 റൺസിന്റെ മികവിൽ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് ഏഴു വിക്കറ്റ് ജയം. 111 റൺസിന്റെ വിജയലക്ഷ്യം 28 പന്തും ഏഴു വിക്കറ്റും ശേഷിക്കെ ബ്രിസ്ബേൻ ഹീറ്റ് മറികടക്കുകയായിരുന്നു.