ലീഡ്സ്: ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് മോശം തുടക്കം. ടോസ് നേടി ബാറ്റ് ചെയ്യുന്ന വിൻഡീസ് ഇപ്പോൾ 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ്. ഏഴു റൺസെടുത്ത ക്രിസ് ഗെയിലാണ് പുറത്തായത്. സാദ്രാനാണ് ഗെയ്ലിനെ പുറത്താക്കിയത്. ഗെയ്ലിന്റെ അവസാന ലോകകപ്പ് മത്സരമാണിത്.