ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഏറെ പ്രിയങ്കരരായ രണ്ടു താരങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിഹാസ നായകനും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയും ആണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2/ 8
യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ തയ്യാറെടുപ്പിന്റെ ഭാഗമായി ഒരുങ്ങുന്നതിനിടയിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനായ ധോണിയും ടീമംഗമായ റെയ്നയും അപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ചത്.
3/ 8
എന്നാൽ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് തനിക്കു നേരത്തേ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് റെയ്ന.
4/ 8
ഐപിഎല്ലിന്റെ ഭാഗായി ചെന്നൈയിലെത്തിയാല്‍ ധോണി വിമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അറിയാമായിരുന്നു. വിരമിക്കുന്നതായി ലോകത്തെ അറിയിച്ച ശേഷം ധോണിയും താനും പരസ്പരം കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞതായും റെയ്ന പറയുന്നു.
5/ 8
ദേശീയടീമിനൊപ്പം തന്നെ ഐ പി എല്ലിലും എന്നും ധോണിയ്ക്കൊപ്പം തന്നെയായിരുന്നു റെയ്നയും. ഇരുവരും അടുത്ത കൂട്ടുകാരുമാണ്. വിരമിക്കലിലും ഈ കൂട്ടുകെട്ട് പ്രതിഫലിച്ചു.
6/ 8
ധോണി വിരമിക്കല്‍ തീരുമാനം ചെന്നെെയില്‍ നിന്ന് അനൗണ്‍സ് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ തന്നെ ഞാനും പിയുഷ് ചൗളയും ദീപക് ചഹാറും കരണ്‍ ശര്‍മയും ആഗസ്ത് 14 ന് തന്നെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ റാഞ്ചിയിലെത്തിയിരുന്നുവെന്നും റെയ്ന പറയുന്നു.
7/ 8
ധോണിയും ഞാനും വിരമിക്കല്‍ അനൗണ്‍സ് ചെയ്തതിനു ശഷം കെട്ടിപ്പിടിക്കുകയും കരയുകയും ഓര്‍മകള്‍ അയവിറക്കുകയും ചെയ്തു.
8/ 8
ഞാന്‍, പിയുഷ്, അമ്ബാട്ടി റായിഡു, കെദാര്‍ ജാദവ്, കരണ്‍ ശര്‍മ എന്നിവരും അപ്പോള്‍ കൂടെയുണ്ടായിരുന്നുവെന്നും റെയ്ന പറഞ്ഞു.