കളത്തിനകത്തും പുറത്തും ഒരുപോലെ താരമാണ് ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റർ സാറാ ടെയ്ലർ. മികച്ച രീതിയിൽ ബാറ്റു ചെയ്യുന്ന സാറാ ടെയ്ലറുടെ മിന്നൽ സ്റ്റംപിങ് ഏറെ ചർച്ചയാകാറുണ്ട്. ഒന്നാന്തരം മോഡൽ കൂടിയായ സാറാ ടെയ്ലറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വളരെ വേഗമാണ്. സ്ത്രീകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച സന്ദേശവുമായി സാറാ അടുത്തിടെ പോസ്റ്റ് ചെയ്ത നഗ്നചിത്രം ഏറെ വൈറലായിരുന്നു.