ലോകകപ്പ് ജയത്തിന് പിന്നാലെയുള്ള ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീനയ്ക്ക് മിന്നും ജയം. പനാമയുമായി നടന്ന സൗഹൃ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർന്റീന വിജയം നേടിയത്. സൂപ്പർ താരം മെസിയും തിയാഗോ അൽമാഡയും അർജന്റീനയ്ക്കായി ഗോള്‍ കണ്ടെത്തി.
2/ 6
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് അർജന്റീന വിജയഗോൾ കണ്ടെത്തിയത്. 78-ാം മിനിറ്റിൽ അൽമാഡയും 89-ാം മിനിറ്റിൽ ലയണൽ മെസിയും ഗോൾ നേടി. മെസിയുടെ ഗോള്‍ നേട്ടത്തോടെ 800 ഗോളുകൾ പൂര്‍ത്തിയാക്കുന്ന താരമായി.
3/ 6
ഫ്രീ കിക്കിലൂടെയാണ് മെസി തന്റെ 800-ാം ഗോൾ പൂര്‍ത്തിയാക്കിയത്. 78-ാം മിനിറ്റില്‍ പിറന്ന ഗോളിന് പിന്നിലും മെസിയുടെ ഫ്രീകിക്കായിരുന്നു. 77-ാം മിനിറ്റിൽ മെസി എടുത്ത ഫ്രീകിക്ക് ക്രോസ് ബാറിൽ കൊണ്ട് തിരികെ എത്തി. ഇത് അൽമാഡ ഗോളാക്കി മാറ്റുകയായിരകുന്നു.
4/ 6
മെസിയുടെ ഫ്രീകിക്ക് ഗോളിലൂടെ പ്രൊഫഷണൽ കരിയറിൽ 800 ഗോളുകൾ എന്ന നേട്ടം കൈവരിച്ചു. 828 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്ക് മുന്നിലുള്ളത്. അര്‍ജന്റീനയ്ക്കായി 99 ഗോളുകൾ മെസി നേടി കഴിഞ്ഞു.
5/ 6
ഇന്ത്യൻ സമയം പുലർച്ചെ 05:30ന് അർജന്റീനയിലെ എസ്റ്റേഡിയ മാസ് മൗൺമെന്റലിലായിരുന്നു മത്സരം നടന്നത്. ഡിസംബർ 18ന് ഫ്രാൻസിനെതിരെയുള്ള ലോകകപ്പിലെ ഫൈനൽ മത്സരത്തിന് ശേഷം ആദ്യമായാണ് അർജന്റീന ടീം കളിക്കളത്തിൽ ഇറങ്ങിയത്.
6/ 6
മുപ്പത്തിയഞ്ച് താരങ്ങൾ അടങ്ങുന്ന ടീമിനെയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കെലോണി സൗഹൃദ മത്സരങ്ങൾക്കായി പ്രഖ്യാപിച്ചത്. വെറും രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റ് പോയിയാതായി റിപ്പോർട്ടുകളുണ്ടായിരുന്നു.