അടുത്ത ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലോകകപ്പിൽ കളിക്കാനുള്ള സാധ്യത കരിയർ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മെസ്സി പറഞ്ഞു. 2022-ലെ ഖത്തര്‍ ലോകകപ്പോടെ ദേശീയ ടീമില്‍നിന്ന് വിരമിക്കുമെന്ന് നേരത്തേ സൂചനനല്കിയിരുന്നെങ്കിലും അല്പകാലംകൂടി അര്‍ജന്റീനാ ജേഴ്സിയണിയുമെന്ന് കിരീടം നേടിയശേഷം മെസ്സി വ്യക്തമാക്കി.