വാഷിങ്ടൻ: ഈദിന് ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബുൽ ഹസൻ ഭാര്യ ഉമ്മെ അഹമ്മദ് ശിശിറിന് നൽകിയ സമ്മാനം കണ്ടമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഒരു പുത്തൻ പുതിയ മെഴ്സിഡീസ് ബെൻസാണ് താരത്തിന്റെ പെരുന്നാൾ സമ്മാനം.
2/ 8
കാറിന്റെ ചിത്രം ശിശിർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. 'ഭർത്താവിന്റെ സമ്മാനം' എന്ന കുറിപ്പോടു കൂടിയാണ് ശിശിർ ചിത്രം പോസ്റ്റ് ചെയ്തത്.
3/ 8
കഴിഞ്ഞ മാർച്ച് മുതൽ ഷാക്കിബും ഭാര്യ ഉമ്മെ അഹമ്മദ് ശിശിറും അമേരിക്കയിലാണ് താമസം. 2012 ഡിസംബർ 12നായിരുന്നു ഷാക്കിബും ശിശിരും തമ്മിലുള്ള വിവാഹം.
4/ 8
അച്ചടക്ക ലംഘനത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വിലക്ക് നേരിടുകയാണ് ഷാക്കിബ്. മൂന്ന് വാതുവെപ്പ് സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും റിപ്പോർട്ട് ചെയ്യാതിരുന്നതിനാണു നടപടി.
5/ 8
തുടര്‍ന്ന് ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരായ പരമ്പരകൾ കളിക്കാന്‍ ഷാക്കിബിന് സാധിച്ചിരുന്നില്ല. ഇതുകൂടാതെ 2019–20 വർഷത്തെ ബംഗ്ലദേശ് പ്രീമിയർ ലീഗിലും താരത്തിന് കളിക്കാനായില്ല.
6/ 8
കഴിഞ്ഞ ഏപ്രിലിലാണ് ഷാക്കിബിനും ശിശിരിനും രണ്ടാമത്തെ പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ പേര് എറം ഹസൻ എന്നാണെന്ന് ഷാക്കിബും ഭാര്യയും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അലെയ്ന ഹസൻ എന്നു പേരുള്ള ഒരു കുട്ടി കൂടി ഷാക്കിബിന് ഉണ്ട്.
7/ 8
ബംഗ്ലാദേശിലെ താരദമ്പതികളായ ഷാക്കിബും ഭാര്യയും പരസ്യരംഗത്ത് സജീവമാണ്. നിരവധി പരസ്യചിത്രങ്ങളിൽ ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
8/ 8
ഷാക്കിബ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ടിലെത്തിയപ്പോൾ അവിടെ പഠിക്കുന്ന ശിശിറിനെ പരിചയപ്പെടുകയായിരുന്നു. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു.