എം എസ് ജി ത്രയത്തിന്റെ ഗോൾവേട്ട കണ്ട ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ ജർമൻ ക്ലബിന് ബാഴ്സക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇരുപത്തൊമ്പതാം മിനിറ്റിൽ സുവാരസിന്റെ വകയായിരുന്നു ആദ്യ ഗോൾ.
2/ 5
ബാഴ്സക്കായി എഴുന്നൂറാം മത്സരത്തിനിറങ്ങിയ ലിയൊണൽ മെസ്സി 4 മിനിറ്റിന് ശേഷം ലീഡുയർത്തി. ചാംപ്യൻസ് ലീഗിൽ 34 ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമായും മെസ്സി മാറി.
നിലവിലെ ചാംപ്യൻമാരായ ലിവർപൂളിനെ 1-1നാണ് നാപ്പോളി സമനിലയിൽ തളച്ചത്. അറുപത്തഞ്ചാം മിനിറ്റ് വരെ പിന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ രക്ഷപെട്ടത്. രണ്ടാം റൗണ്ടിനായി നിലവിലെ ചാംപ്യൻമാർ ഇനിയും കാത്തിരിക്കണം.
5/ 5
ചെൽസി - വലൻസിയ പോരാട്ടവും സമനിലയിൽ അവസാനിച്ചു. ഇരു ടീമും രണ്ട് ഗോൾ വീതം നേടി.