റിയോ ഡി ജനീറോ: സൂപ്പർ താരങ്ങളായ സുവാരസും കവാനിയും ലക്ഷ്യം കണ്ടതാണ് കോപ്പ അമേരിക്കയിൽ ഉറുഗ്വായ്ക്ക് സ്വപ്നസമാനമായ തുടക്കം നൽകിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഉറുഗ്വായ് ഇക്വഡോറിനെ തോൽപ്പിച്ചത്. നിക്കോളാസ് ലോഡിറോ, എഡിൻസൻ കവാനി, ലൂയിസ് സുവാരസ് എന്നിവർ ഉറുഗ്വായ്ക്കുവേണ്ടി ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ആർട്ട്യൂറോ മിനയുടെ സെൽഫ് ഗോളാണ് ഉറുഗ്വായുടെ പട്ടിക തികച്ചത്.
അതേസമയം കോപ അമേരിക്കയിലെ അരങ്ങേറ്റ മത്സരത്തിൽ ഖത്തർ ജയത്തിന് തുല്യമായ സമനില നേടി. പരാഗ്വേയ്ക്കെതിരായ മത്സരത്തിലാണ് രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഖത്തർ ആവേശോജ്വലമായ തിരിച്ചുവരവ് നടത്തിയത്. ഓസ്കർ കാർഡോസോയു ഡെഞലിസ് ഗോൺസാലസും പാരാഗ്വേയ്ക്കായി ഗോൾ നേടിയപ്പോൾ അൽമോയെസ് അലിയും ബോലേം ഖൗക്കിയും ഖത്തറിനായി ഗോൾ നേടി.