ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അമ്പതിന്റെ നിറവിലാണ് ഇന്ന്. ജീവിതത്തിന്റെ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി പിന്നിടുന്ന സച്ചിൻ ആശംസാപ്രവാഹവുമായി രംഗത്തെത്തുകയാണ് ആരാധകരൊക്കെ. അടുത്തിടെ സച്ചിനുമായി പരിചയപ്പെടാനും സംസാരിക്കാനും അവസരം ലഭിച്ച പ്രശസ്ത ചിത്രകരൻ ടി രതീഷ് ആ അനുഭവം പങ്കുവെയ്ക്കുകയാണ്. മുംബൈയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ സംഘം കോൺഫ്ലുവെൻസ് എന്ന പേരിൽ ലോകപ്രശസ്തരായ പത്ത് ചിത്രകാരൻമാരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. ഇതിൽ ഇന്ത്യയിൽനിന്ന് രതീഷിന്റെ ചിത്രങ്ങളും ഇടംപിടിച്ചിരുന്നു. പ്രദർശനം കാണാനെത്തിയ സച്ചിൻ ടെൻഡുൽക്കറിന് രതീഷിന്റെ ചിത്രങ്ങൾ വളരയെധികം ഇഷ്ടമായി.
ചിത്രങ്ങളിലെ കഥാപാത്രമായ രതീഷിനെ തിരിച്ചറിയാൻ സച്ചിന് അധികസമയം വേണ്ടിവന്നില്ല. ഉടൻതന്നെ ചെറുപുഞ്ചിരിയോടെ രതീഷിന് അടുത്തെത്തി സച്ചിൻ ഹസ്തദാനം ചെയ്തു പരിചയപ്പെട്ടു. സംസാരത്തിനിടെ രതീഷിന്റെ ഒരു ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും, അത് വാങ്ങാൻ താൽപര്യമുണ്ടെന്നും സച്ചിൻ അറിയിച്ചു. എന്നാൽ അത് സച്ചിൻ നൽകാൻ നിർവാഹമുണ്ടായിരുന്നില്ല. ഇക്കാര്യം സച്ചിനെ അറിയിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ അദ്ദേഹം ഒകെ പറയുകയായുന്നു.
ചിത്രങ്ങൾ ഏറെ മനോഹരമായിട്ടുണ്ടെന്നും, അതിൽ സൈലന്റ് ഡയലോഗ് എന്ന ചിത്രം കണ്ടപ്പോൾ മകൾ സാറയുമൊത്തുള്ള നിമിഷങ്ങൾ ഓർമയിൽ വന്നെന്നും സച്ചിൻ പറഞ്ഞു. ആ ചിത്രം വാങ്ങാൻ താൽപര്യമുണ്ടെന്ന് സച്ചിൻ പറഞ്ഞു. എന്നാൽ അത് നൽകാൻ നിർവാഹമുണ്ടായിരുന്നില്ല. എന്തെന്നാൽ ആ ചിത്രം നേരത്തെ തന്നെ പാരീസിലെ മാക്സ് മോഡസ്റ്റ് എന്ന ആർട്ട് കളക്ടർ സ്വന്തമാക്കിയിരുന്നു. ഈ വിവരം സച്ചിനോട് പറഞ്ഞു. എന്നാൽ ഒരു പരിഭവവും പ്രകടിപ്പിക്കാതെ പുഞ്ചിരയോടെ സച്ചിൻ ഒകെ പറയുകയായിരുന്നു. ഇനി ഇത്തരം ചിത്രങ്ങൾ ചെയ്യുമ്പോൾ അറിയിക്കാമെന്ന് സച്ചിനോട് പറഞ്ഞതായി രതീഷ് വ്യക്തമാക്കി.
ലോകത്തെ ഏറ്റവും പ്രശസ്തരായ 10 ചിത്രകാരൻമാരുടെ കലാസൃഷ്ടികളാണ് നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ സംഘം കോൺഫ്ലുവെൻസ് എന്ന പ്രദർശനത്തിൽ ഇടംപിടിച്ചത്. അൻസെലം കീഫർ, ലിൻഡ ബെംഗ്ലീസ്, സിസിലി ബ്രൌൺ, ഫ്രാൻസെസ്കോ കെമന്റ്ൻ, റാഖിബ് ഷാ എന്നിവർക്കൊപ്പം പ്രദർശനത്തിൽ പങ്കെടുക്കാനായത് വലിയ കാര്യമായി കാണുന്നുവെന്ന് കിളിമാനൂർ സ്വദേശിയായ രതീഷ് പറഞ്ഞു.
നിതാ അംബാനി കൾച്ചറൽ സെന്ററിലെ പ്രദർശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരമായി കരുതുന്നുവെന്ന് രതീഷ് പറഞ്ഞു. കാരണം രഞ്ജിത് ഹോസ്കോട്ടെ, ജെഫ്രെ ഡെയ്ച്ചര് എന്നിവർ ചേർന്ന് നാലുവർഷത്തളം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പത്ത് കലാകാരൻമാരെ തിരഞ്ഞെടുത്തത്. എന്നും അത്ഭുതത്തോടെയും ആദരവോടെയും നോക്കി കണ്ടിട്ടുള്ള അന്‍സെലം കീഫറിനെ പോലുള്ള ചിത്രകാരന്മാരോടൊപ്പം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത് പറഞ്ഞറിയക്കാനാകാത്ത സന്തോഷം നൽകുന്ന കാര്യമാണെന്നും രതീഷ് പറഞ്ഞു.