ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യയ്ക്കും പങ്കാളി നടാഷ സ്റ്റാൻകോവിച്ചിനും കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെയാണ് താനും നടാഷയും ഒരു ആൺകുഞ്ഞിന്റെ മാതാപിതാക്കൾ ആയതിലുള്ള സന്തോഷം ഹാർദ്ദിക് പാണ്ഡ്യ പങ്കുവെച്ചത്.
2/ 9
കുഞ്ഞിന്റെ കൈ കൈയിലെടുത്തു കൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് ഹാർദിക് സന്തോഷം പങ്കുവെച്ചത്.
3/ 9
നിരവധി താരങ്ങളാണ് ഹാർദ്ദിക്കിനും പങ്കാളിക്കും ആശംസകൾ നേർന്ന് ട്വീറ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
4/ 9
നടാഷയും താനും മാതാപിതാക്കളാകാൻ പോകുന്ന വിവരം ഹാർദ്ദിക് ചിത്രങ്ങൾ സഹിതമാണ് ആരാധകരെ അറിയിച്ചത്. ആശുപത്രിയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള കാർ സെൽഫിയും ഹാർദ്ദിക് പങ്കുവെച്ചിരുന്നു.
5/ 9
സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് ഹാർദ്ദിക് പാണ്ഡ്യയുടെ പങ്കാളിയായ നടാഷ സ്റ്റാൻകോവിച്ച്.
6/ 9
ജനുവരി ഒന്നിനായിരുന്നു ഹാർദ്ദിക് പാണ്ഡ്യയും നടാഷയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
7/ 9
ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് നടാഷ പ്രശസ്തയായത്.