ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി വളർന്ന നടിയാണ് രശ്മിക മന്ദാന. അവർക്ക് വലിയ ആരാധകവൃന്ദമുണ്ട്. ആൺകുട്ടികളുടെ മനസിൽ ക്രഷായി അവരുടെ ഉറക്കംകെടുത്തുന്ന സിനിമാതാരമാണ് രശ്മിക. ഇപ്പോഴിതാ, രശ്മിക ഇന്ത്യൻ ക്രിക്കറ്റർ ശുഭ്മാൻ ഗില്ലിന്റെ മനംകവർന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
2016ൽ ‘കിരിക് പാർട്ടി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്ന രശ്മിക മന്ദാന പിന്നീട് രണ്ട് കന്നഡ സിനിമകളിൽ അഭിനയിച്ചു. അതിനുശേഷം തെലുങ്ക് സിനിമകളിലൂടെ തെന്നിന്ത്യയിലെ എണ്ണംപറഞ്ഞ നായികയായി അവർ മാറി. ചലോ എന്ന ചിത്രത്തിലൂടെ ടോളിവുഡിലെത്തിയ രശ്മിക മന്ദാന നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്