സ്പാനിഷ് മാധ്യമ പ്രവര്‍ത്തകനായ ഗുയില്ലം ബലാഗ്യുവാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കോവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്ലബ്ബുകൾക്കെല്ലാം ഉണ്ടായിരിക്കുന്നത്.
3/ 11
ഈ സാഹചര്യത്തിൽ റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച ക്രിസ്റ്റ്യാനോയ്ക്ക് പ്രതിഫലം നൽകേണ്ടി വരുന്നത് യുവന്റസിന് കടുത്ത സാമ്പത്തിക ബാധ്യതയായിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
4/ 11
ഈ സാഹചര്യത്തിൽ റൊണാൾഡോയെ കൈവിടാൻ യുവന്റസ് ഒരുങ്ങുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബാഴ്സലോണ ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ വരുന്നത്.
5/ 11
റിപ്പോർട്ടുകൾ വാസ്തവമാണെങ്കിൽ ഒരേ ജേഴ്സിയണിഞ്ഞ് പരസ്പരം പന്ത് തട്ടുന്ന പ്രിയ താരങ്ങളെ മെസ്സിയുടേയും റൊണാൾഡോയുടെയും ആരാധകർക്ക് കാണാം.
6/ 11
ക്രിസ്റ്റ്യാനോ, ഡി ബാല എന്നീ താരങ്ങളിൽ ഏതെങ്കിലും ഒരാളെ കൈവിടേണ്ടി വരുമെന്ന അവസ്ഥയിലാണ് യുവന്റസ്. ഇതുസംബന്ധിച്ച് യുവന്റസിന്റെ ഉന്നതതല യോഗവും നടക്കുന്നുണ്ട്.
7/ 11
റെക്കോർഡ് തുകയ്ക്കാണ് റയൽ മാഡ്രിഡിൽ നിന്നും ക്രിസ്റ്റ്യാനോയെ യുവന്റസ് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാമെന്ന കണക്കുകൂട്ടലോടെയായിരുന്നു ഇത്. എന്നാൽ 2018 ൽ ക്രിസ്റ്റ്യാനോ യുവന്റസിലെത്തിയെങ്കിലും ഇതുവരെ ചാമ്പ്യൻസ് ലീഗ് എന്ന യുവന്റസിന്റെ മോഹം നടന്നിട്ടില്ല.
8/ 11
28 മില്യൺ യൂറോയാണ് ക്രിസ്റ്റ്യാനോയുടെ പ്രതിഫലം. നിലവിൽ 2022 വരെയാണ് ക്രിസ്റ്റ്യാനോയുമായുള്ള യുവന്റസിന്റെ കരാർ. ഈ തുകയ്ക്ക് ബാഴ്സ ക്രിസ്റ്റ്യാനോയെ നേടുമോ എന്നതാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.
9/ 11
കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും താരങ്ങൾ പ്രതിഫല തുക കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ യുവന്റസിന്റെ സ്ഥിതി ഗുരുതരമാകുമെന്നും നേരത്തേ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
10/ 11
ക്രിസ്റ്റ്യാനോയ്ക്ക് ബാഴ്സലോണയിൽ നിന്നടക്കം ഓഫർ വന്നിട്ടുണ്ടെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇത്രയും ഉയർന്ന തുകയ്ക്ക് താരത്തെ ഏറ്റെടുക്കാൻ ആര് തയ്യാറാകുമെന്നാണ് സംശയം.
11/ 11
കോവിഡിനെ തുടർന്ന് ബാഴ്സലോണയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ തന്നെ റൊണാൾഡോയെ പോലെ വമ്പൻ താരത്തെ ഭീമൻ തുകയ്ക്ക് സ്വന്തമാക്കാൻ തയ്യാറാകുമോ എന്നാണ് മെസ്സിയുടേയും റൊണാൾഡോയുടേയും ആരാധകർ ഉറ്റുനോക്കുന്നത്.