ഫുട്ബോൾ കളത്തിൽ മാത്രമല്ല, പുറത്തും കുതിച്ചു പായുകയാണ് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സോഷ്യൽമീഡിയ ആപ്പായ ഇൻസ്റ്റഗ്രാമിലെ ഏറ്റവും താരമൂല്യമുള്ള സെലിബ്രിറ്റിയും റൊണാൾഡോ ആണ്.
2/ 8
ഫുട്ബോൾ ഗ്രൗണ്ടിന് അകത്തും പുറത്തും റെക്കോർഡുകൾ സ്വന്തമാക്കുന്ന തിരക്കിലാണ് താരം. ഇതിഹാസതാരം പെലെയുടെ റെക്കോർഡ് കഴിഞ്ഞ ദിവസം റൊണാൾഡോ മറികടന്നിരുന്നു.
3/ 8
ദേശീയ ടീമിനും ക്ലബ്ബിലുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന പെലെയുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. 758 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. 757 ഗോളുകളാണ് പെലെ നേടിയത്.
4/ 8
സിറി എയില്‍ ഇന്നലെ ഉഡിനീസിനെതിരെയാണ് റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്. ഇരട്ട ഗോളുകള്‍ നേടിയായിരുന്നു പുതുവര്‍ഷത്തെ ആദ്യ മല്‍സരത്തിന് റെക്കോര്‍ഡോടെ റൊണാള്‍ഡോ തുടക്കം കുറിച്ചത്.
5/ 8
ഇപ്പോഴിതാ കളത്തിന് പുറത്ത് മറ്റൊരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റോണോ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരം എന്ന പദവി ഇനി റോണോയ്ക്ക് സ്വന്തം.
6/ 8
250 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. 25 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ താരവും ക്രിസ്റ്റ്യാനോവാണ്.
7/ 8
2020 ൽ 19.7 മില്യൺ ലൈക്കുകളാണ് റോണോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിച്ചത്. ഇതും റെക്കോർഡാണ്. ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ അനുശോചിച്ചുള്ള ക്രിസ്റ്റ്യാനോയുടെ പോസ്റ്റിനാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചത്.
8/ 8
ഇൻസ്റ്റഗ്രാമിൽ ആകെ 458 പേരെയാണ് റൊണാൾഡോ ഫോളോ ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ലയണൽ മെസ്സിക്ക് 174 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.