ഫെബ്രുവരി അഞ്ച്, 1985ന് പോർചുഗലിലെ മദീര പട്ടണത്തിലാണ് റൊണാൾഡോ ജനിച്ചത്. (Twitter)
2/ 12
2003ൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്നും അക്കാലത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന സർ അലക്സ് ഫെർഗൂസനാണ് 18 വയസ്സുകാരനായ റൊണാൾഡോയെ 12.24 മില്യൺ പൗണ്ട് ചിലവാക്കി യുണൈറ്റഡിലേക്ക് എത്തിച്ചത്. (Twitter)
3/ 12
യുണൈറ്റഡിൽ അരങ്ങേറിയ അതെ വർഷം തന്നെ ടീമിലെ നിർണായക സാന്നിധ്യമായി മാറാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു (Twitter)
4/ 12
2006-07 സീസണിൽ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ് നേടിയ റൊണാൾഡോ, ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടു. (Twitter)
5/ 12
2007-08 സീസണിൽ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടി യുണൈറ്റഡിനൊപ്പം സീസണിലെ ഇരട്ട കിരീട നേട്ടത്തിലും താരം പങ്കാളിയായി. (Twitter)
6/ 12
മികച്ച പ്രകടനം തുടർന്ന റൊണാൾഡോ 2008ൽ ബാലൺ ഡി ഓർ അവാർഡ് കൂടി സ്വന്തമാക്കി (Twitter)
7/ 12
2008-09 സീസണിൽ റൊണാൾഡോയുടെ മികവിൽ യുണൈറ്റഡ് പ്രീമിയർ ലീഗും ലീഗ് കപ്പും സ്വന്തമാക്കി. (Twitter)
8/ 12
2008-09സീസണിൽ 42 ഗോളുകൾ നേടിയ റൊണാൾഡോ, യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ എന്ന പട്ടം കൂടി സ്വന്തമാക്കി (Twitter)
9/ 12
യുണൈറ്റഡ് ജേഴ്സിയിൽ റൊണാൾഡോ 292 മത്സരങ്ങളില്‍ നിന്നും 118 ഗോളുകളാണ് നേടിയത് (Twitter)
10/ 12
യുണൈറ്റഡിൽ മുന്നേറ്റ നിരയിൽ ഇംഗ്ലണ്ട് താരം വെയ്ൻ റൂണിയോടൊപ്പം മികച്ച കൂട്ടുകെട്ടാണ് റൊണാൾഡോ സൃഷ്ടിച്ചെടുത്തത്. (Twitter)
11/ 12
ഡേവിഡ് ബെക്കാം, എറിക് കന്റോണ, ജോർജ് ബെസ്റ്റ് എന്നിവരെ മറികടന്നാണ് റൊണാൾഡോ ഏഴാം നമ്പർ ജേഴ്സി സ്വന്തമാക്കിയത്. (Twitter)
12/ 12
അത്ഭുത ബാലനായി ഓൾഡ് ട്രാഫോഡിലേക്ക് ആദ്യമായി കാലെടുത്ത് വെച്ച താരം വീണ്ടും അതേ മൈതാനത്തേക്ക് എത്തുന്നത് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ എന്ന ഖ്യാതിയോടെയാണ്. (Twitter)