ലാഹോർ: പാകിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയയോട് സഹതാരങ്ങൾ വിവേചനപരമായി പെരുമാറിയിരുന്നുവെന്ന ഷൊയ്ബ് അക്തറിന്റെ ആരോപണം ശരിവെച്ച് ഡാനിഷ് കനേരിയ. അക്തർ പറഞ്ഞത് ശരിയാണെന്നും, എന്നാൽ ഈ വിഷയം രാഷ്ട്രീയപരമായി ഉപയോഗിക്കരുതെന്നും കനേരിയ ആവശ്യപ്പെട്ടു. എന്നാൽ വിവേചനം കാണിച്ചവരുടെ പേരുകൾ പിന്നീട് പുറത്ത് പറയുമെന്നും കനേരിയ വ്യക്തമാക്കി.