ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ് ലി.
2/ 9
പൗരത്വ നിയമഭേദഗതിയെ കുറിച്ച് തനിക്ക് വ്യക്തമായ അറിവ് ഇല്ലാത്തതിനാൽ പ്രതികരിക്കുന്നില്ലെന്നാണ് കോഹ് ലി പറഞ്ഞത്.
3/ 9
ഗുവാഹത്തിൽ ഇന്ത്യ - ശ്രീലങ്ക ട്വന്റി20ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോഹ് ലി ഇക്കാര്യം വ്യക്തമാക്കിയത്.
4/ 9
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് വളരെ കരുതലോടെയായിരുന്നു കോഹ് ലി പ്രതികരിച്ചത്
5/ 9
ഒരുകാര്യത്തെ കുറിച്ച് പൂർണമായ അറിവോടുകൂടിയാണ് സംസാരിക്കേണ്ടത്. പൗരത്വ നിയമത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. അതുകൊണ്ട് അതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. അത് ഉചിതമല്ല- കോഹ് ലി പറഞ്ഞു.
6/ 9
വളരെ സെൻസിറ്റീവായ വിഷയത്തിൽ പ്രതികരിച്ച് വിവാദമുണ്ടാക്കാൻ തയ്യാറല്ലെന്നും കോഹ് ലി പറഞ്ഞു.
7/ 9
എന്തെന്നാൽ നിങ്ങൾ ഒന്ന് പറയുന്നു. മറ്റൊരാൾ വേറൊന്ന് പറയുന്നു. അതിനാൽ എനിക്ക് വ്യക്തമായ അറിവില്ലാത്ത ഒന്നിനെ കുറിച്ച് ഉത്തരവാദിത്വമില്ലാതെ പ്രതികരിക്കാൻ ഞാൻ തയ്യാറല്ല- കോഹ്ലി വ്യക്തമാക്കി.
8/ 9
[caption id="attachment_113147" align="alignnone" width="877"] ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്വമല്ലെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
[/caption]
9/ 9
അസമിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നും ഗുവാഹത്തി സുരക്ഷിതമാണെന്നും കോഹ്ലി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മത്സരത്തിന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.