ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 398 റണ്‍സ് വിജയലക്ഷ്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ നേടിയ 90 റണ്‍സിന്റെ ലീഡിനെതിരെ രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഏഴിന് 487 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ജയംതേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. വിജയിക്കാന്‍ അവസാനദിനം ആതിഥേയര്‍ക്ക് വേണ്ടത് 385 റണ്‍സാണ്. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (142) പ്രകടനമാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.