യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായിചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഹംഗറിക്കെതിരെ രണ്ടുഗോളടിച്ചപ്പോൾ പല നേട്ടങ്ങളാണ് റോണോയെ തേടിയെത്തിയത്. കളിക്കാനിറങ്ങിയതോടെ അഞ്ച് യൂറോകപ്പുകളിൽ കളിക്കുന്ന ആദ്യതാരമെന്ന റെക്കോർഡ് താരം സ്വന്തം പേരിലാക്കി.
2/ 7
പെനാൽട്ടിയിലൂടെ ആദ്യഗോളടിച്ചപ്പോൾ അടുത്ത ചരിത്രം. യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളടിച്ചയാൾ. യൂറോയിലെ പത്താംഗോൾ. മിഷേൽ പ്ലാറ്റീനിയുടെ 9ഗോളെന്ന ചരിത്രമാണ് റൊണാൾഡോ തിരുത്തി കുറിച്ചത്. ഗോളെണ്ണത്തിൽ രണ്ടക്കം തികയ്ക്കുന്ന ആദ്യതാരമെന്ന നേട്ടവും ഒപ്പം ചേർന്നു.
3/ 7
നേരത്തേ, 2004ൽ രണ്ടും 2008ൽ ഒന്നും 2012ലും കിരീടമണിഞ്ഞ 2016ലും മൂന്നും ഗോൾ വീതം റൊണാൾഡോ നേടിയിരുന്നു. തുടരെ അഞ്ച് യൂറോകപ്പിലും ഗോളടിക്കുന്ന ആദ്യതാരവുമായി ക്രിസ്റ്റ്യാനോ.
4/ 7
ഹംഗറിക്കെതിരെ രണ്ടാംഗോളുമടിച്ച റോണോ യൂറോ ഗോൾനേട്ടം പതിനൊന്നാക്കി.106 ഗോളോടെ പോർച്ചുഗലിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമെന്ന നേട്ടവും ഇനി ക്രിസ്റ്റ്യാനോക്കൊപ്പം.
5/ 7
അവസാന 10 മിനിട്ടിലായിരുന്നു ആവേശകരമായ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.
6/ 7
84 ാം മിനിട്ടില്‍ ഫുള്‍ ബാക്ക് റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. ഗുറേറോ ബോക്സില്‍ നിന്ന് എടുത്ത ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയില്‍ കയറി.
7/ 7
രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഹംഗേറിയന്‍ താരം ഒര്‍ബന്റെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റൊണാള്‍ഡോ ഗോള്‍വല കുലുക്കി. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍.