"യൂസഫ് പത്താനും അക്കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു, ഞാനും മികച്ച ഫോമിലായിരുന്നു, കൂടാതെ വിക്കറ്റുകളും എടുക്കുമായിരുന്നു. എന്നാൽ റെയ്ന അന്ന് അത്ര നല്ല ഫോമിലായിരുന്നില്ല. അക്കാലത്ത് മറ്റൊരു ഇടംകൈയൻ സ്പിന്നറെ കണ്ടെത്താൻ ധോണിക്കു കഴിഞ്ഞില്ല. ഞാൻ വിക്കറ്റ് എടുക്കുന്ന ബൌളറായിരുന്നു. അതിനാൽ എന്നെ ഒഴിവാക്കാൻ ടീം മാനേജ്മെന്റിന് മുന്നിൽ മറ്റൊരു മാർഗവുമില്ലായിരുന്നു"- യുവരാജ് സിങ് പറഞ്ഞു.