കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കാതെ പെരുന്നാള്‍ ആഘോഷം നടത്തിയ പാക് താരങ്ങളെ വിമര്‍ശിച്ച് ആരാധകര്‍.
2/ 8
സാമൂഹിക അകലം പാലിക്കാതേയും മാസ്ക് ധരിക്കാതേയുമാണ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ ബലിപെരുന്നാൾ ആഘോഷിച്ചത്.
3/ 8
ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക് താരങ്ങൾ മാഞ്ചസ്റ്ററിലാണ് പെരുന്നാൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെയ്ക്കുകയും ചെയ്തു.
4/ 8
ഈ ചിത്രങ്ങളിലൊന്നും പാക് താരങ്ങൾ മാസ്ക് ധരിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കാതെ എല്ലാവരും കൂടിച്ചേർന്നാണ് നിൽക്കുന്നത്.
5/ 8
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ട്, പാകിസ്താൻ ടീമുകളിലെ താരങ്ങൾ ഐ.സി.സിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുവേണം ഗ്രൗണ്ടിനുള്ളിലും പുറത്തും പെരുമാറേണ്ടത്.
6/ 8
എന്നാൽ ഐ.സി.സിയുടെ നിയന്ത്രങ്ങൾ ലംഘിച്ചായിരുന്നു പാക് താരങ്ങളുടെ ആഘോഷമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
7/ 8
നിലവിൽ ഇംഗ്ലണ്ടിൽ പരിശീലനത്തിനുള്ള പാക് താരങ്ങൾ നിയന്ത്രണങ്ങൾ പിന്തുടർന്നാണ് ഇതുവരെ പെരുമാറിയത്.
8/ 8
ആഘോഷ സമയത്ത് ഇളവുകൾ അനുവദിച്ചതായിരിക്കാം എന്നും ചില ആരാധകർ വ്യക്തമാക്കുന്നു.