ജർമൻ താരം മെസ്യൂട്ട് ഒസീൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമം വഴിയാണ് ഒസീൽ വിരമിക്കൽ തീരുമാനം അറിയിച്ചത്. 17 വർഷം നീണ്ട കരിയറിനാണ് 34കാരനായ ഒസീൽ വിരാമമിട്ടത്.
2/ 6
ലോകത്തെ മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരിൽ ഒരാളായ ഒസീൽ 23 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. 2009ൽ അരങ്ങേറിയ ഒസീൽ 2014ലെ ലോകകപ്പ് വിജയിച്ച ടീമംഗമാണ്.
3/ 6
ഷാല്‍ക്കെ, വെര്‍ഡര്‍ ബ്രെമന്, റയല്‍ മഡ്രിഡ്, ആഴ്സനല്‍, ഫെനെര്‍ബാഷെ എന്നീ ക്ലബുകൾക്ക് വേണ്ടിയും ഒസീൽ കളിച്ചു. തുടർച്ചയായി അലട്ടുന്ന പരുക്കിനെ തുടർന്നാണ് വിരമിക്കൽ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഓസിൽ അറിയിച്ചിരിക്കുന്നത്.
4/ 6
17 വർഷം പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരിക്കാനുള്ള അവസരം ലഭിച്ചതിൽ നന്ദിയുള്ളവനാണെന്ന് ഓസിൽ വിടവാങ്ങൽ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്നു പരിക്ക് ഫുട്ബോളിന്റെ വലിയ മൈതാനം വിടാനുള്ള സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം കുറിച്ചു.
5/ 6
ജർമനിയുടെ ഹോംടൗൺ ക്ലബ്ബായ ഷാൽക്കെയിലൂടെയാണ് ഓസിലിന്റെ ഫുട്ബോൾ കരിയറിന് തുടക്കമാകുന്നത്. ഇവിടെ നിന്നും വെർഡർ ബ്രെമനിൽ എത്തിയ താരം മികച്ച പ്രകടനത്തിലൂടെ ജർമൻ ദേശീയ ടീമിൽ ഇടംനേടി.
6/ 6
2010 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് മാഡ്രിഡിലേക്കുള്ള വഴി തുറക്കുന്നത്. പിന്നീട് ആഴ്സനലുമായി എട്ട് വർഷത്തെ ബന്ധം. ആഴ്സനലുമായുള്ള ബന്ധം തകർന്നതിനെ തുടർന്ന് 2021 ലാണ് ഓസിൽ ടർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് മാറുന്നത്.