തമിഴ്നാട്ടിലെ ദമ്പതികളുടെ മകളായി ഓസ്ട്രേലിയയിൽ ജനിച്ചുവളർന്നയാളാണ് വിന്നി രാമൻ. അവിടെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിന്നി രാമൻ നിലവിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നു. വർഷങ്ങളായി ഗ്ലെൻ മാക്സ്വെൽ- വിന്നി രാമൻ എന്നിവർ പ്രണയത്തിലായിരുന്നു. (ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റാഗ്രാം)
വിന്നി രാമനോടൊപ്പമുള്ള ഫോട്ടോകൾ പല തവണ ഗ്ലെൻ ഗ്ലെൻ മാക്സ്വെൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ഗ്ലെൻ മാക്സ്വെല്ലും വിനി രാമനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. അതേ വർഷം കല്യാണം നടത്താൻ ഇരുന്നതായിരുന്നു. എന്നാൽ കൊവിഡ് കാരണം കല്യാണം മാറ്റിവെക്കുകയായിരുന്നു (ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റാഗ്രാം)