റിയാദ്: റെക്കോർഡ് തുകയ്ക്ക് അൽ-നാസർ ക്ലബിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. രണ്ടര വർഷത്തെ കരാറിൽ 1770 കോടിയിലേറെ പ്രതിഫലം നൽകിയാണ് റൊണാൾഡോയെ സൌദിയിലെത്തിച്ചത്. എന്നാൽ അൽ-നാസർ ക്ലബിലെത്തി ആദ്യ ദിവസം തന്നെ റൊണാൾഡോയുടെ നാക്കുപിഴയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. (AP Photo/Amr Nabil)
റൊണാൾഡോയ്ക്ക് നാക്കുപിഴ സംഭവിച്ചത് ഇങ്ങനെയാണ്, "സൗത്ത് ആഫ്രിക്കയിലേക്ക് വരിക എന്നത് എന്നെ സംബന്ധിച്ച് എന്റെ കരിയറിന്റെ അവസാനമല്ല. ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. സത്യസന്ധമായി പറഞ്ഞാല്‍, ആളുകള്‍ എന്താണ് പറയുന്നത് എന്നത് എനിക്ക് വിഷയമല്ല. ഞാന്‍ എന്റെ തീരുമാനങ്ങളെടുക്കും. ഇവിടെ എത്താനായത് എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു". (AP Photo/Amr Nabil)
Cristiano Ronaldo smiles during his official unveiling as a new member of Al Nassr soccer club in in Riyadh, Saudi Arabia, Tuesday, Jan. 3, 2023.Ronaldo, who has won five Ballon d'Ors awards for the best soccer player in the world and five Champions League titles, will play outside of Europe for the first time in his storied career. (AP Photo/Amr Nabil)
അതേസമയം സ്പെയിനിലെയും ഇംഗ്ലണ്ടിലേയും പോലെ സൌദിയിലും റെക്കോർഡുകൾ തകർക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തുടർന്ന് റൊണാൾഡോ പറഞ്ഞു. യൂറോപ്പില്‍ എല്ലാ റെക്കോര്‍ഡുകളും താൻ തകര്‍ത്തിട്ടുണ്ട്. ഇവിടേയും ഏതാനും റെക്കോര്‍ഡുകള്‍ തകര്ക്കാന്ആഗ്രഹിക്കുന്നു. ജയിക്കാനാണ് ഇവിടേക്ക് വരുന്നത്. കളിക്കണം ആസ്വദിക്കണം. ഈ രാജ്യത്തിന്റെ വിജയത്തിലും സംസ്കാരത്തിലും ഭാഗമാവണമെന്നും റൊണാൾഡോ പറഞ്ഞു. (AP Photo/Amr Nabil)