മുംബൈ: പുതുവത്സരത്തലേന്ന് കാമുകിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. നേരത്തെ പല മാധ്യമങ്ങളിലും പരാമര്‍ശമുണ്ടായ നടി നടാഷ സ്റ്റാങ്കോവിച്ച് ആണ് ഹാര്‍ദിക്കിന്റെ കൂട്ടുകാരി.
2/ 8
പുതുവര്‍ഷം തന്റെ വെടിക്കെട്ടോടെ ആരംഭിക്കുകയാണെന്ന് ചിത്രത്തിനൊപ്പം പാണ്ഡ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബോളിവുഡ് നടിയായ നടാഷ ബിഗ് ബോസ്സിലെത്തിയതോടെയാണ് പ്രശസ്തയായത്.
3/ 8
പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും മാറി നില്‍ക്കുകയാണ് പാണ്ഡ്യ. നേരത്തെ പരന്നിരുന്ന അഭ്യൂഹങ്ങള്‍ പാണ്ഡ്യ നേരിട്ടെത്തി ശരിവെച്ചതോടെ ആരാധകരും ഇസ്റ്റഗ്രാമില്‍ ആശംസയര്‍പ്പിക്കാനെത്തി.
4/ 8
ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലും ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന്റെ ഭാര്യ പങ്കുരി ശര്‍മയും ചിത്രത്തിന് കമന്റുകളിട്ടു.
5/ 8
സെപ്തംബര്‍ മുതല്‍ പരിക്കിന്റെ പിടിയിലായിരുന്ന താരം ശസ്ത്രക്രിയയക്കുശേഷം വിശ്രമത്തിലായിരുന്നു.
6/ 8
ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പാണ്ഡ്യ തിരിച്ചെത്തിയിട്ടുണ്ട്.
7/ 8
കൂടാതെ, ന്യൂസിലന്‍ഡിലേക്കുള്ള പരമ്പരയുടെ മുന്നോടിയായി ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലും താരം ഇടംപിടിച്ചിട്ടുണ്ട്.
8/ 8
ജനുവരി 22നും 26നും ഇടയില്‍ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങള്‍ ഇന്ത്യ എ ടീം ന്യൂസിലന്‍ഡില്‍ കളിക്കും. ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നത് ടി20 ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശ്വാസമാണ്.