അർജന്റീനയെ ഞെട്ടിച്ച സൗദി: ഈ ലോകകപ്പിൽ അർജന്റീനയുടെ കണ്ണീർ വീണ മത്സരമാണ് സൗദിക്കെതിരെയുള്ളത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ലയണൽ മെസി നേടിയ പെനാൽറ്റിയുടെ ആത്മവിശ്വാസത്തിൽ നിന്ന അർജന്റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് സൗദി മറുപടി നൽകിയത്. (Photo by Odd ANDERSEN / AFP)
ആ പൊട്ടിക്കരച്ചിൽ എങ്ങനെ മറക്കും. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർ തന്റെ അവസാന ലോകകപ്പിൽ നിന്ന് പുറത്തായി കണ്ണീരോടെ മടങ്ങിയ കാഴ്ച്ചയാകും ഈ ലോകകപ്പിൽ എക്കാലവും ഓർത്തിരിക്കുക. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് പരാജയപ്പെട്ട് പോർച്ചുഗൽ മടങ്ങുമ്പോൾ ലോകം മുഴുവൻ വിങ്ങിപ്പൊട്ടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തെ ഓർത്തായിരിക്കും. (AP Photo)
മറക്കാനാകുമോ ഗോളും ചുവപ്പ് കാർഡും നേടി വിൻസന്റ് അബൂബക്കറിന്റെ ജേഴ്സി അഴിച്ച് ചിരിച്ചുകൊണ്ടുള്ള മടക്കം. കാമറൂണിന് മുന്നിൽ ബ്രസീൽ എന്ന കരുത്തർ അടിപതറിയ നിമിഷം. നിസ്സാരെന്ന് കരുതി കാമറൂണിനെ നേരിടാൻ പുതിയ ടീമുമായി ഇറങ്ങിയ ബ്രസീലിന് കനത്തിൽ മറുപടി നൽകി കാമറൂൺ ചരിത്രമായി. ഇഞ്ചുറി ടൈമിൽ എൻഗോം എംബെകെലിയുടെ ക്രോസിൽ വിൻസെന്റ് അബൂബക്കറിന്റെ തകർപ്പൻ ഹെഡർ ബ്രസീലിന്റെ വല കുലുക്കി.(AP Photo)