ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം റാങ്കുമായി ടീം ഇന്ത്യ. നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ടി20യിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ അടുത്തിടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതോടെ ഐസിസി ഏകദിന റാങ്കിംഗിലും ഒന്നാമതെത്തിയത്.