സിഡ്നി: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന് തുണയായി നിർത്തെതെ പെയ്ത മഴ. സിഡ്നിയില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ പെയ്ത മഴയിലാണ് ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു.
2/ 9
സെമിഫൈനലിന് റിസര്‍വ് ദിനം ഇല്ലെന്ന നിയമമാണ് ഇന്ത്യ വനിതാ ടീമിന് തുണയായത്. കളി ഉപേക്ഷിച്ചതോടെ എ ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനെ ഫൈനലിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
3/ 9
നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിയികളാകും ഫൈനലില്‍ ഇന്ത്യയുമായി ഏറ്റുമുട്ടുക. രണ്ടാം സെമിയും മഴമൂലം ഉപേക്ഷിച്ചാല്‍ ബി ഗ്രൂപ്പ് ജേതാക്കളെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയും നേരിട്ട് ഫൈനലില്‍ കടക്കും.
4/ 9
മാര്‍ച്ച് 8ന് രാജ്യാന്തര വനിതാ ദിനത്തില്‍ മെല്‍ബണിലാണ് ഫൈനല്‍.
5/ 9
ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതാണ് ഇംഗ്ലണ്ടിന് സെമിയില്‍ തിരിച്ചടിയായത്. തുടര്‍ന്നുള്ള മൂന്നു മത്സരങ്ങള്‍ ജയിച്ചെങ്കിലും മറുവശത്ത് ദക്ഷിണാഫ്രിക്ക ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സെമിയിലേക്കു മുന്നേറിയത്.
6/ 9
വെസ്റ്റിന്‍ഡീസുമായുള്ള അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്ക ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി. ആറു പോയിന്റുമായി ഇംഗ്ലണാടാണ് രണ്ടാം സ്ഥാനത്ത്.
7/ 9
നാലു മത്സരങ്ങളും ജയിച്ച ഏക ടീമായാണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തിയത്.
8/ 9
നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ, ബംഗ്ലദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തകര്‍ത്തത്.
9/ 9
2009, 2012, 2014, 2016, 2018 വര്‍ഷങ്ങളിലാണ് ലോകകപ്പ് വേദിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു തോറ്റത്. ഇതില്‍ 2018ലെ തോല്‍വി സെമിയിലായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. അന്ന് ഫൈനലില്‍ ഓസീസിനോടു തോറ്റ ഇംഗ്ലണ്ട് റണ്ണേഴ്സ് അപ്പായി.