ICC World Cup 2019| ഉദ്ഘാടന മത്സരത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി
ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനുവേണ്ടി കളിക്കുമ്പോഴാണ് സ്റ്റെയ്നിന് പരിക്കേറ്റത്.
Cricketnext | May 29, 2019, 10:56 AM IST
1/ 5
ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. സ്ട്രൈക്ക് ബൌളർ ഡെയ്ൽ സ്റ്റെയ്നിന്റെ പരിക്കാണ് ടീമിനെ അലട്ടുന്നത്. ആദ്യ മത്സരത്തിൽ സ്റ്റെയ്ൻ കളിക്കില്ലെന്ന് കോച്ച് ഒട്ടിസ് ഗിബ്സൺ വ്യക്തമാക്കി.
2/ 5
ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനുവേണ്ടി കളിക്കുമ്പോഴാണ് സ്റ്റെയ്നിന് പരിക്കേറ്റത്. അതുകൊണ്ടുതന്നെ ലോകകപ്പ് സന്നാഹമത്സരങ്ങളിലൊന്നും സ്റ്റെയ്നിന് കളിക്കാൻ സാധിച്ചിരുന്നില്ല.
3/ 5
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ വ്യാഴാഴ്ച ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിനെ നേരിടും. ബംഗാ്ലാദേശിനെതിരെ ഞായറാഴ്ചയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം മത്സരം. ഈ കളിയിലും സ്റ്റെയ്ൻ കളിച്ചേക്കില്ലെന്നാണ് സൂചന.
4/ 5
ജൂൺ അഞ്ചിന് ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുമ്പ് സ്റ്റെയ്ൻ തിരിച്ചെത്തുമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്യാംപ് പ്രതീക്ഷിക്കുന്നത്.
5/ 5
സ്റ്റെയ്ന് പുറമെ കാഗിസോ റബാഡ, ലുങ്കി എൻഗിഡി എന്നിവരുടെ പരുക്കും ദക്ഷിണാഫ്രിക്ക ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ സന്നാഹ മത്സരത്തിൽ ഇരുവരും തിരിച്ചെത്തിയത് പ്രൊട്ടിയാസിന് ആശ്വാസമായി മാറി.