2. ന്യൂസിലാൻഡിൽ ഏകദിന പരമ്പരയ്ക്ക് ബുമ്രയില്ലാതെയാണ് ഇന്ത്യ കളിച്ചത്. ആദ്യ രണ്ട് ഏകദിനങ്ങളിലും നാലുവിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവിനെക്കൂടാതെ ഭുവിയും ഷമിയും ചഹലും കിവികളെ വരിഞ്ഞുകെട്ടി. അതേ ബൗളിങ് നിരയാണ് ഇപ്പോഴും ഇന്ത്യയ്ക്കുള്ളത്. അതിനൊപ്പം ബൂമ്ര കൂടി ചേരുന്നതോടെ ഇന്ത്യൻ പന്തേറിന് വീര്യമേറുമെന്ന് ഉറപ്പ്.
3. കിവികൾക്ക് ലോകകപ്പിലും ടീമെന്ന നിലയിൽ മോശംകാലമാണ്. ഒൻപതിൽ ജയിച്ചത് അഞ്ച് കളികളിൽ മാത്രം. ആദ്യ കളികളിലൊക്കെ ജയിച്ച് മുന്നേറിയെങ്കിലും അവസാന മൂന്നു കളിയിലും തോൽവിയായിരുന്നു ഫലം. ഓസീസിനോടും ഇംഗ്ലണ്ടിനോടും പാകിസ്ഥാനോടും തോറ്റു. വിൻഡീസിനോട് രക്ഷപ്പെട്ടത് ഭാഗ്യവശാലാണ്. ഒടുവിൽ പോയിന്റ് നിലയിൽ പാകിസ്ഥാനൊപ്പമെത്തിയെങ്കിലും സെമിയിലെത്തിയത് നെറ്റ് റൺറേറ്റ് മികവിൽ മാത്രമാണ്.
5. താളം കണ്ടെത്താനാകാത്ത അവസ്ഥയിലാണ് കിവി ബാറ്റിങ് നിര. കിവീസ് ഓപ്പണർമാരാകട്ടെ തിളങ്ങിയത് ആദ്യമത്സരത്തിൽ ലങ്കക്കെതിരെ മാത്രം. പിന്നെ ഒരു അർധസെഞ്ച്വറി പോലും അടിച്ചിട്ടില്ല. പരാജയപ്പെട്ട കോളിൻ മൺറോക്ക് പകരം ഹെൻട്രി നിക്കോൾസിനെ കൊണ്ടുവന്നിട്ടും രക്ഷയില്ല. വാലറ്റത്തുവരുന്ന മാറ്റ് ഹെൻട്രിയെക്കാൾ മോശം ശരാശരിയാണ് നിക്കോൾസിനെന്ന കൗതുകം വേറെ. അൽപ്പമെങ്കിലും ഫോമിലുള്ളത് കെയ്ൻ വില്യംസൺ മാത്രമാണ്.