പന്ത്രണ്ടാം ലോകകപ്പിന് നാളെ തുടക്കം. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം. ജൂലൈ 14 ന് ലോഡ്സില്‍ കലാശപോരാട്ടം നടക്കും മൂന്നാം ലോകകിരീടം ലക്ഷ്യമിട്ടാണ് വിരാട് കോഹ്ലിയുടെ ഇന്ത്യ ലണ്ടനില്‍ എത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്കിത് അതിജീവനത്തിന്റെ പരമ്പര കൂടിയാണ് തറവാട്ടില്‍ വീണ്ടും ലോകകപ്പിനു ടീമുകള്‍ ഒത്തുചേരുമ്പോള്‍ ആദ്യ കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത്. അട്ടിമറികളിലൂടെ കരുത്തു തെളിയിക്കാന്‍ അഫ്ഗാന് കളത്തില്‍ വിസ്മയം തീര്‍ത്ത് കാണികളുടെ മനം കവരാന്‍ കരീബിയന്‍ പട പടിക്കല്‍ കലമുടക്കുന്നവരെന്ന ചീത്തപേരു മായ്ച്ച് കളയാന്‍ പോര്‍ട്ടീസ് കഴിഞ്ഞ ഫൈനലിലെ തോല്‍വിയ്ക്ക് കണക്കു തീര്‍ക്കാന്‍ ന്യൂസിലന്‍ഡ് പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ ഇംഗ്ലീഷ് മണ്ണിലെ റെക്കോര്‍ഡുകളുടെ ബലത്തില്‍ പാകിസ്താന് ആറാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ. കടുവകളുടെ വീര്യം പുറത്തെടുക്കാന്‍ ബംഗ്ലാദേശ്