ഇമ്രാൻഖാനെ കടന്നാക്രമിച്ച് സെവാഗ്; ഒപ്പം ചേർന്ന് ഗാംഗുലിയും
സ്വയം പരിഹാസ്യനാകുന്നതിനുള്ള പുതിയ വഴികൾ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇമ്രാനെന്ന് സെവാഗ് ട്വീറ്റ് ചെയ്തു
News18 Malayalam | October 5, 2019, 1:51 PM IST
1/ 3
ന്യൂഡൽഹി: പാക് പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ ഓപ്പണർ വീരേന്ദർ സെവാഗ്. യു.എന്നിൽ ഇമ്രാൻ നടത്തിയ പ്രസംഗത്തിനെതിരെയാണ് സെവാഗ് രംഗത്തെത്തിയത്. സ്വയം പരിഹാസ്യനാകുന്നതിനുള്ള പുതിയ വഴികൾ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇമ്രാനെന്ന് സെവാഗ് ട്വീറ്റ് ചെയ്തു. ഇമ്രാന്റെ ശബ്ദ ബ്രോങ്കിൽനിന്നുള്ള ഒരു വെൽഡറെ പോലെ തോന്നുന്നുവെന്നാണ് യു.എസിലെ ഒരു ചാനൽ അവതാരകൻ പരിഹസിച്ചത്. യു.എന്നിലെ പ്രസംഗം കേട്ടതോടെ ഇക്കാര്യം വ്യക്തമായെന്നും സെവാഗ് പറയുന്നു.
2/ 3
ക്രിക്കറ്റിലെ ഇന്ത്യ-പാക് പോരിന് ചൂടും ചൂരുമേകുന്നതരത്തിൽ സെവാഗിന് പിന്തുണയുമായി മുൻ നായകൻ സൌരവ് ഗാംഗുലി കൂടി രംഗത്തെത്തി. ' വീരു,, ഞാനും അത് കണ്ട് ഞെട്ടി. സമാധാനം പ്രതീക്ഷിക്കുന്ന ലോകം കേൾക്കാൻ ആഗ്രഹിക്കാത്തതായിരുന്നു ഇമ്രാന്റെ വാക്കുകൾ. സമാധാനം ഏറെ ആവശ്യമുള്ള രാജ്യമാണ് പാകിസ്ഥാൻ. എന്നാൽ അവിടുത്തെ ഭരണാധികാരി പറയുന്നത് വിഡ്ഡിത്തമാണ്. ഒരു ക്രിക്കറ്ററെന്ന നിലവാരം പോലും ആ പ്രസംഗത്തിൽ ഇമ്രാൻ കാണിച്ചില്ല- ഗാംഗുലി പറഞ്ഞു.
3/ 3
ഇമ്രാനെതിരായ ഇന്ത്യൻ ക്രിക്കറ്റർമാരുടെ ആക്രമണം വീരുവിലും ദാദയിലും ഒതുങ്ങിയില്ല. വൈകാതെ ഭാജിയും ഇർഫാൻ പത്താനും മൊഹമ്മദ് ഷമിയുമൊക്കെ വിമർശനവുമായി രംഗത്തെത്തി. ഇമ്രാന്റെ വാക്കുകൾ രാജ്യങ്ങളുടെ ശത്രുത വർധിപ്പിക്കാൻ മാത്രമെ ഉപകരിക്കൂവെന്നും ഹർഭജൻ പറഞ്ഞു.