സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ സന്ദീപ് ശര്‍മ വിവാഹിതനായി. തന്റെ അടുത്ത സുഹൃത്തും കാമുകിയുമായ താഷ സാത്വിക് ആണ് വധു.
2/ 9
സന്ദീപ് ശർമയുടെ ഐ പി എൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ട്വിറ്ററിലൂടെ താരത്തിന്റെ വിവാഹ വിവരം ആരാധകരെ അറിയിച്ചത്. (Twitter)
3/ 9
എസ്ആര്‍എച്ച് കുടുംബത്തിലേക്ക് ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കൂട്ടുകെട്ടിന് ചിയേഴ്സ് എന്നാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്നുകൊണ്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ് കുറിച്ചത്. (Twitter)
4/ 9
പോസ്റ്റിന് താഴെ സന്ദീപ് ശർമയ്ക്ക് ജീവിതത്തിലെ പുതിയ ഇന്നിങ്സിന് ആശംസകൾ നേർന്ന് ആരാധകരുടെ കമന്റുകൾ നിറയുകയായിരുന്നു. (Twitter)
5/ 9
ജ്വല്ലറി ഡിസൈനറായ താഷ സാത്വികുമായുള്ള സന്ദീപിന്റെ വിവാഹം 2018ല്‍ തന്നെ നിശ്ചയിച്ചിരുന്നു. വിവാഹനിശ്ചയത്തിന് ശേഷം സ്നേഹജോഡികൾ അവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു.(Twitter)
6/ 9
ഇന്ത്യക്ക് വേണ്ടി രണ്ട് അണ്ടർ 19 ലോകകപ്പുകളിൽ സന്ദീപ് ശർമ കളിച്ചിട്ടുണ്ട്. (Instagram)
7/ 9
2013ൽ കിങ്സ് ഇലവൻ പഞ്ചാബിലൂടെയാണ് (ഇപ്പോൾ പഞ്ചാബ് കിങ്സ്) സന്ദീപ് ശർമ ഐ പി എല്ലിന്റെ ഭാഗമായത്. (Instagram)
8/ 9
ഐപിഎല്ലില്‍ മികവ് കണ്ടെത്തിയതോടെ 2015ല്‍ ഇന്ത്യന്‍ ടീമിലേക്കും സന്ദീപിന് വിളിയെത്തി. സിംബാബ്വെക്കെതിരെ കളിച്ചായിരുന്നു ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം. (Instagram)
9/ 9
അതേസമയം, ഐ പി എൽ രണ്ടാം പാദത്തിൽ സന്ദീപ് ശർമയുടെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ മത്സരത്തിലെ എതിരാളി ഡൽഹി ക്യാപിറ്റൽസ് ആണ്. സെപ്റ്റംബർ 22ന് ദുബായിൽ വെച്ചാണ് മത്സരം. രണ്ടാം പാദ മത്സരങ്ങൾ സെപ്റ്റംബർ 19നാണ് ആരംഭിക്കുന്നത്.